അധികാരത്തിന്റേയോ അധീശത്വത്തിന്റേയോ ചിഹ്നമായ ഒരു അടയാളമോ നിറമോ, സാധാരണ രീതിയിൽ ഒരു തുണിയിൽരേഖപ്പെടുത്തി, വിളംബരം ചെയ്യാനാണ് പതാക ഉപയോഗിക്കുന്നത്. ഒരു ദണ്ഡിന്റെ അറ്റത്ത് കെട്ടി, വീശിക്കാണിച്ചുകൊണ്ടോ, ഉയരത്തിൽ കെട്ടി നിർത്തിയോ, ശരീരത്തിൽ വസ്ത്രങ്ങളിലും...