കാസർഗോഡ് ജില്ലയിലെ മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ മലയാളം വിഭാഗത്തില്‍ അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്കാലിക നിയമനമാണ്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. അഭിമുഖം നവംബര്‍ ആറിന് രാവിലെ 10.30ന് കാഞ്ഞിരപ്പൊയിലുള്ള കോളേജില്‍ നടത്തും. 55 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 04672240911.

Home VACANCIES