കേരള പോലീസിൽ പുരുഷ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്റ്റൈൽ സ്പ്രിൻറ് , ബ്രസ്റ്റ് സ്ട്രോക്ക് എന്നിവയിൽ ഓരോ ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഉള്ള യോഗ്യത. അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം അല്ലെങ്കിൽ ഇൽ രണ്ടാംസ്ഥാനം നേടിയിരിക്കണം. അപേക്ഷക്ക് ഹയർസെക്കൻഡറി/ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയൻ, പേരൂർക്കട, തിരുവനന്തപുരം 695005 എന്ന വിലാസത്തിൽ നവംബർ 12 ആം തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.keralapolice.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Home VACANCIES