ഭൂവിനിയോഗ ബോർഡ് തൃശൂർ മേഖലാ കാര്യാലയത്തിൽ കരാറടിസ്ഥാനത്തിൽ കൃഷി ഓഫീസർ, പ്രോജക്ട് സയിന്റിസ്റ്റ് എന്നീ തസ്തികളിൽ നിയമനം നടത്തുന്നു. ബിഎസ്സി അഗ്രിക്കൾച്ചർ ആണ് കൃഷി ഓഫീസറുടെ യോഗ്യത. ജിയോളജി, ജ്യോഗ്രാഫി, ബോട്ടണി, പ്ലാന്റ് സയൻസ്, ഫോറസ്ട്രി എന്നിവയിൽ എതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദമാണ് പ്രോജക്ട് സയിന്റിസ്റ്റിന്റെ യോഗ്യത. താൽപര്യമുളളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ നാല് രാവിലെ 10 ന് തൃശൂർ പാട്ടുരായ്ക്കൽ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിലെ ഭൂവിനിയോഗ ബോർഡ് മേഖലാ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ : 0487-2321868.

Home VACANCIES