തിരുച്ചിറപ്പള്ളിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ, എന്നീ തസ്തികകളിലാണ് അധ്യാപക ഒഴിവുകൾ. എക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസി, ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെൻറ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് എന്നീ വിഷയങ്ങളിലാണ് അവസരം. അനധ്യാപക തസ്തികകളിൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾ www.iimtrichy.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 28.

Home VACANCIES