കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ക്ലാസുകള്‍ ജൂലൈ മാസത്തില്‍ കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ആരംഭിക്കും. ksg.keltron.in ല്‍ അപേക്ഷാ ഫോറം ലഭിക്കും. കെ എസ് ഇ ഡി സി ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 25 ന് മുമ്പ് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വെ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട്, 6730002. എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. ഫോണ്‍: 8137969292, 638840883.

Home VACANCIES