കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന് കീഴിൽ കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലും ആരോഗ്യകേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന ഹിൻഡ് ലാബ്സ് എം.ആർ.ഐ സ്കാൻ സെൻററുകൾ/പാത് ലാബ്സ്, അമൃത് ഫാർമസികൾ എന്നിവയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്, എംആർഐ റേഡിയോഗ്രാഫർ, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫർ ട്രെയിനി, ലാബ് ടെക്നീഷ്യൻ ട്രെയിനി ഇനി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അഭിമുഖം, എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അഭിമുഖം നടത്തുന്നത്. 3 തീയതികളിലായാണ് അഭിമുഖം നടക്കുക. കോഴിക്കോട് മെയ് 16ന് തൃശൂർ മെയ് 17 ന് തിരുവനന്തപുരം മെയ് 20ന് ആണ് അഭിമുഖം നടത്തുന്നത്. വിശദവിവരങ്ങൾക്ക് www.lifecarehll.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Home VACANCIES