കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2020 പ്രവേശനം) രണ്ടാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രിൽ 2021 സെഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2022 ജൂലൈ 30, വൈകിട്ട് അഞ്ച് മണിക്ക് മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. സർവ്വകലാശാല വെബ്സൈറ്റിൽ, Academics – Private Registration ലിങ്കിൽ എൻറോൾമെന്റ് നമ്പറും ജനന തീയ്യതിയും, നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അസൈൻമെന്റിനുള്ള ഫീസ്, പേപ്പർ ഒന്നിന് 60/- രൂപ നിരക്കിൽ School Of Distance Education – Course Fee എന്ന ശീർഷകത്തിലാണ് അടക്കേണ്ടത്.
