കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങ് 2022 ജൂലൈ പന്ത്രണ്ടിന് (ചൊവ്വാഴ്ച) രാവിലെ പതിനൊന്നു മണിക്ക് സർവ്വകലാശാലാ ചട്ടങ്ങൾക്ക് വിധേയമായി, തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് അലൂമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണ്. ബഹു: സര്‍വ്വകലാശാലാ ചാൻസലറും, കേരള ഗവർണറുമായ ശ്രീ. ആരിഫ് മുഹമ്മദ് ഖാന് ചടങ്ങില്‍ പങ്കെടുത്ത് ബിരുദദാനപ്രസംഗം നടത്തുന്നതായിരിക്കും. ഈ ബിരുദദാനച്ചടങ്ങിലൂടെ ആറായിരത്തി എണ്ണൂറിൽപരം ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പുതുതായി ബിരുദം ലഭിക്കുന്നതാണ്. ബിരുദദാനച്ചടങ്ങു നടക്കുന്ന മെഡിക്കൽ കോളേജ് അലൂമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം നിയന്ത്രണവിധേയമായതിനാൽ ചടങ്ങിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾ സർവ്വകലാശാലാ വെബ് സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.
