വെല്ലൂർ ക്രിസ്ത്യൻ മെഡി. കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഡ്മിഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ അപേക്ഷയ്‌ക്കും വെബ്സൈറ്റിൽ സൗകര്യമുണ്ട്. ജൂൺ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. നീറ്റൊഴികെ, എൻട്രൻസ് പരീക്ഷകളുടെയും മറ്റും തീയതികൾ പ്രോസ്പെക്ടസിൽ. വെബ്: https://admissions.cmcvellore.ac.in. ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ, മൊത്തം ഫീസ് 52,380 രൂപ.

ഗ്രൂപ്പ് എ(എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി)

1. എംബിബിഎസ് : നീറ്റിൽ (NEET UG 2022) യോഗ്യത നേടണം. നീറ്റ് മാർക്ക്, അഖിലേന്ത്യാ റാങ്ക് മുതലായവ സിഎംസി സൈറ്റിൽ യഥാസമയം സമർപ്പിക്കണം. ആകെ 100 സീറ്റ് (ഓപ്പൺ 16, മൈനോറിറ്റി 74, കോളജ് സ്റ്റാഫ് 10). ക്രിസ്ത്യൻ വിഭാഗക്കാർക്കായി നീക്കി വച്ചിരിക്കുന്ന സീറ്റുകളിലേക്ക് അർഹത വേണമെങ്കിൽ ബന്ധപ്പെട്ട ചർച്ച് അധികാരികളുടെ ശുപാർശ (സ്‌പോൺസർഷിപ്) ആവശ്യമാണ്. മാനേജ്മെന്റ് ക്വോട്ടയ്ക്ക് തമിഴ്നാട് സർക്കാർ സിലക്‌ഷൻ കമ്മിറ്റിയിലേക്കും അപേക്ഷിക്കണം (https://tnmedicalselection.net). കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ.

2. മറ്റ് ഗ്രൂപ്പ് എ (ബാച്‌ലർ) പ്രോഗ്രാമുകൾ: ബിഎസ്‌സി നഴ്‌സിങ്, ബിപിടി, ബിഒടി, മെഡിക്കൽ ലാബ് ടെക്, ഓപ്‌റ്റോമെട്രി, ബിഎസ്‍സി മെഡിക്കൽ റെക്കോർഡ്‌സ്, ഓഡിയോളജി, ക്രിട്ടിക്കൽ കെയർ, ഡയാലിസിസ് ടെക്, ന്യൂക്ലിയർ മെഡിസിൻ, പ്രോസ്‌തെറ്റിക്‌സ്, റേഡിയോഗ്രഫി, റേഡിയോതെറപ്പി, മെഡിക്കൽ സോഷ്യോളജി, കാർഡിയോ പൾമനറി പെർഫ്യൂഷൻ, ഓപ്പറേഷൻ തിയറ്റർ, ന്യൂറോ ഇലക്‌ട്രോ ഫിസിയോളജി, ആക്സിഡന്റ് & എമർജൻസി കെയർ, കാർഡിയാക് ടെക്, റെസ്പിറേറ്ററി തെറപ്പി.

ഗ്രൂപ്പ് ബി (സർട്ടിഫിക്കറ്റ് നൽകുന്നത് സിംഎസി, സർവകലാശാലയുടെ അഫിലിയേഷനില്ല)

1. ഡിപ്ലോമ : നഴ്‌സിങ്, റേഡിയോ ഡയഗ്നോസിസ്, യൂറോളജി ടെക്‌നോളജി, അനസ്‌തീസിയ & ക്രിട്ടിക്കൽ കെയർ ടെക്‌നോളജി (ചിറ്റൂർ ക്യാംപസിലും), ഹാൻഡ് & ലെപ്രസി ഫിസിയോതെറപ്പി, മെ‍ഡിക്കൽ ലാബ് ടെക് (ചിറ്റൂരിൽ), സ്റ്റെറിലൈസേഷൻ‌ ടെക് (ചിറ്റൂരിലും), ഓപ്‌ടോമെട്രി (ചിറ്റൂരിൽ).

2. പിജി ഡിപ്ലോമ : ഹിസ്‌റ്റോപതോളജി ലാബ് ടെക്, മെഡിക്കൽ മൈക്രോബയോളജി, കാർഡിയാക് ടെക്‌നോളജി,

സൈറ്റോ ജനറ്റിക്‌സ്, ജനറ്റിക് ഡയഗ്നോസിസ് ടെക്‌നോളജി, കമ്യൂണിറ്റി ഹെൽത്ത് മാനേജ്‌മെന്റ്, ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ, ഹെൽത്ത് ഇക്കണോമിക്‌സ്, ക്ലിനിക്കൽ പാസ്‌റ്ററൽ കൗൺസലിങ്, ഡെർമറ്റോളജി ലാബ് ടെക്, ഹോസ്പിറ്റൽ എക്വിപ്മെന്റ് മെയിന്റനൻസ്, ഡയറ്ററ്റിക്സ്

ഗ്രൂപ്പ് എയിൽ 7 കോഴ്സുകൾക്കുവരെയും ഗ്രൂപ്പ് ബിയിൽ 5 കോഴ്സുകൾക്കു വരെയും അപേക്ഷിക്കാം.

മറ്റു കോഴ്സുകൾ

മെഡിക്കൽ പോസ്റ്റ്–ഗ്രാജ്വേറ്റ് കോഴ്സുകൾ : എംഡി/എംഎസ്, ഡിപ്ലോമ ഇൻ ക്ലിനിക്കൽ പതോളജി, എംസിഎച്ച് ന്യൂറോസർജറി (എംബിബിഎസ് കഴിഞ്ഞ് 6 വർഷം)

1. സർട്ടിഫിക്കറ്റ് കോഴ്സുകൾ : ആക്സിഡന്റ് & എമർജൻസി മെഡിസിൻ (2 വർഷം). അ‍ഡ്വാൻസ്ഡ് ജനറൽ ഡെന്റിസ്ട്രി (2 വർഷം), പാലിയേറ്റീവ് മെഡിസിൻ (ഒരു വർഷം), നിയോനേറ്റോളജി (ഒരു വർഷം), ലേസർ ഡെന്റിസ്ട്രി (ഒരു വർഷം),

2. എംഎസ് ബയോ എൻജിനീയറിങ്-വെല്ലൂർ കോളജ് ഓഫ് നഴ്സിങ്ങിലെ എംഎസ്‌സി, പോസ്റ്റ്–ബേസിക് ബിഎസ്‌സി (2 വർഷം) /ഡിപ്ലോമ (ഒരു വർഷം), ഫെലോഷിപ് (ഒരു വർഷം) – അപേക്ഷ 31 വരെ. വിവരങ്ങൾക്ക് അതതു പ്രോസ്പെക്ടസ് നോക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!