സംസ്ഥാന സഹകരണവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമണ്‍, ആറന്മുള, പത്തനാപുരം, കിടങ്ങൂര്‍, പുന്നപ്ര, വടകര, തലശ്ശേരി, തൃക്കരിപ്പൂര്‍ എന്‍ജിനിയറിങ് കോളേജുകളില്‍ 2021- 22ലെ ഇ.കെ. നായനാര്‍ കോഓപ്പറേറ്റീവ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ സ്കോളര്‍ഷിപ്പിന് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

ഫെബ്രുവരി 24നകം അതത് കോളേജുകളില്‍ അപേക്ഷ നല്‍കണം. പ്ലസ് ടുവിന് 85 ശതമാനത്തില്‍ കുറയാതെ മാര്ക്കുനേടിയതും കുടുംബവാര്‍ഷികവരുമാനം രണ്ടുലക്ഷം രൂപ കവിയാത്തതുമായ കേപ്പ് എന്‍ജിനിയറിങ് കോളേജുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
സഹകരണസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും മക്കള്‍ക്കായി സംവരണംചെയ്ത സീറ്റില്‍ പ്രവേശനം നേടിയവര്‍ക്ക് മാര്‍ക്കോ വരുമാനമോ പരിഗണിക്കാതെ സ്കോളര്‍ഷിപ്പ് നല്‍കും. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും അതത് കോളേജ് പ്രിന്‍സിപ്പല്‍മാരെ സമീപിക്കണം.
വായിക്കാം: ഐഐഎം കൊൽക്കത്തയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്സിന് അപേക്ഷിക്കാം