
Sub Editor, NowNext
മനുഷ്യ കഴിവുകളെ കലയോടുപമിക്കാറുണ്ട്, അതില്‍ നൃത്തവും, സംഗീതവും, എഴുത്തും, ചിത്ര രചനയും തുടങ്ങി സമഗ്രമായ മേഖലകള്‍ പറഞ്ഞ് വെക്കാറുണ്ട്. കലകളില്‍ പലതും മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്നവയാണ്. ഇങ്ങനെ നേടിയെടുക്കാവുന്ന കലകളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് പാചക കലയെന്നത്.
കുലീനറി ആര്‍ട്‌സ് അധവാ പാചക കലയെന്നത് ബിരുദമായി പഠിക്കാവുന്ന, മൂന്ന് വര്‍ഷ കാലവധിയുള്ള കോഴ്‌സാണ്. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ്, പ്ലസ് ടു വിജയിച്ച ഒരാള്‍ക്ക് ബിരുദ കോഴ്‌സായി കുലീനറി ആര്‍ട്‌സിന് ചേരാവുന്നതാണ്.
ഈ ബിരുദ പഠനത്തില്‍ പാചക വിഷയങ്ങളിലൂന്നി മികച്ച ഷെഫ് ആക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു. വിവിധ റിസോട്ടുകള്‍, ഹോട്ടലുകള്‍, ക്ലബുകള്‍, ബാറുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങിയ മേഖലകളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. പാചക മേഖലയുമായി ബന്ധപ്പെട്ട് സംരംഭമോ, ബിസിനസ്സോ ആരംഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ തയ്യാറാക്കാനും പാചക കല ബിരുദത്തിലൂടെ കഴിയുന്നു.
ബി. എ. കുലീനറി ആര്‍ട്‌സ് പ്രോഗ്രാം എന്നത് ഹോട്ടല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ ശക്തമായ ജോലിക്ക് ആവശ്യമായ വൈദഗ്ധ്യങ്ങളും അറിവും നല്‍കുന്നു. ആശയ വിനിമയം, ആസൂത്രണം, പ്രശ്‌ന പരിഹാരം, സമയം, അതുപോലെ തന്നെ ടീം വര്‍ക്ക്, പീപ്പിള്‍ മാനേജ്‌മെന്റ്, തുടങ്ങിയ മേഖലയിൽ പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കുന്നു.
പാചക കലാ സമ്പ്രദായങ്ങളെ കുറിച്ച് പഠിക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുക, ഭക്ഷ്യ സേവന വ്യവസായങ്ങളിലേക്ക് നൂതന സംവിധാനങ്ങളെ ബന്ധപ്പെടുത്തുക എന്നതൊക്കെയാണ് ബി. എ. കുലീനറി കോഴ്‌സിന്റെ പ്രധാന ലക്ഷ്യം.
ഷെഫ്, പാചക സ്‌കൂള്‍ പരിശീലകന്‍, കൂക്ക്സ് ആന്‍ഡ് അസിസ്റ്റന്റ്, ഫുഡ് സയന്റിസ്റ്റ്, കിച്ചന്‍ / പാചക മാനേജര്‍, ഫുഡ് സ്‌റ്റൈലിസ്റ്റ്, കാറ്ററിങ്ങ് മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് കുലീനറി ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുന്നു.
ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനോട് സമീകരിക്കാവുന്ന കോഴ്‌സാണ് ബി. എ പാചക കലയെന്നത്. അടുക്കളയിലും റെസ്റ്റോറന്റ് പരിസ്ഥിതിയിലും പഠിപ്പിക്കുന്ന നിരവധി ഘടകങ്ങളുള്ള ഒരു ദൃഢമായ നിര്‍വ്വഹണ സംയോജനമാണ് ഈ കോഴ്‌സിലുള്ളത്. അടുക്കള നിര്‍വ്വഹണത്തിലെ പ്രധാന ഭാഗങ്ങളായ പോഷകാഹാരം, ബിവറേജ് അഡ്മിനിസ്‌ട്രേഷന്‍, മറ്റ് ആദിത്യ മര്യാദകള്‍, ഉപജീവനവുമായി ബന്ധപ്പെട്ട പ്രൊഫഷനുകള്‍ എന്നിവയിലേക്ക് മുന്നേറാനുള്ള കാര്യങ്ങള്‍ ഈ കോഴ്‌സിലൂടെ പ്രാപ്തമാക്കുന്നു.
കുലീനറി കോഴ്‌സ് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ പത്താം ക്ലാസ്, പ്ലസ് ടു വിജയ ശതമാനടിസ്ഥാനത്തിലും, ചില കോളേജുകള്‍ പ്രവേശന പരീക്ഷ അടിസ്ഥാനത്തിലും അഭിമുഖം നടത്തിയുമെല്ലാം പ്രവേശനം നല്‍കുന്നുണ്ട്.
ഭാരതി വിദ്യാപീത് യൂണിവേഴ്‌സിറ്റി, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി, ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി, ഗുരു നാനക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്.
ഇന്ത്യയിലെ പ്രമുഖ കുലീനറി ആര്‍ട്‌സ് കോളേജുകള്‍
- Bharathi Vidhyapeeth University, Pune
- Manipal University, Manipal
- Lovely Proffessional University, Jalandhar
- Guru Nanak Institute of Hotel Management, Kolkata
- Instiute of Hotel Management Aurangabad, Aurangabad
- Himalayan University, Papum pare