കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് 1421 ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപനനമ്പർ: RECTT/50-1/DLGS/2020. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക്ക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. സെക്കൻഡറി സ്കൂൾ പരീക്ഷ പാസായിരിക്കണം. കണക്കിന് പാസ് മാർക്ക് നിർബന്ധം. പ്രാദേശികഭാഷയും ഇംഗ്ലീഷും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ മലയാളമാണ് ഔദ്യോഗിക പ്രാദേശികഭാഷ. മാഹിയിൽ തമിഴും പരിഗണിക്കും. കൂടാതെ കംപ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 60 ദിവസം ദൈർഘ്യമുള്ള കംപ്യൂട്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ്. കംപ്യൂട്ടർ ഒരു വിഷയമായി മെട്രിക്കുലേഷനിൽ പഠിച്ചവർക്ക് ഇളവുണ്ട്. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഉയർന്ന യോഗ്യതയ്ക്ക് വെയിറ്റേജ് ലഭിക്കില്ല. പത്താംക്ലാസിലെ മാർക്കുമാത്രമാണ് പരിഗണിക്കുക. മെറിറ്റ് ലിസ്റ്റിൽ ഒരേ യോഗ്യതവന്നാൽ ജനനത്തീയതി (ഉയർന്ന പ്രായം മെറിറ്റായി ലഭിക്കും), എസ്.ടി. ട്രാൻസ് വുമൺ, എസ്.ടി. വനിത, എസ്.സി. ട്രാൻസ് വുമൺ, എസ്.സി. വനിത, ഒ.ബി.സി. ട്രാൻസ് വുമൺ, ഒ.ബി.സി. വനിത, ഇ.ഡബ്ല്യു.എസ്. ട്രാൻസ് വുമൺ, ഇ.ഡബ്ല്യു.എസ്. വനിത, ജനറൽ ട്രാൻസ് വുമൺ, ജനറൽ വനിത, എസ്.ടി. ട്രാൻസ് മെയിൽ, എസ്.ടി. പുരുഷന്മാർ, എസ്.സി. ട്രാൻസ് മെയിൽ, എസ്.സി. പുരുഷന്മാർ, ഒ.ബി.സി. ട്രാൻസ് മെയിൽ, ഒ.ബി.സി. പുരുഷന്മാർ, ഇ.ഡബ്ല്യു.എസ്. ട്രാൻസ് മെയിൽ, ഇ.ഡബ്ല്യു.എസ്. പുരുഷന്മാർ, ജനറൽ ട്രാൻസ് മെയിൽ, ജനറൽ മെയിൽ എന്നീ ക്രമത്തിൽ മെറിറ്റ് തീരുമാനിക്കും. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി സ്ഥലം നൽകണം. സ്ഥലത്തിനുവേണ്ട മാർഗനിർദേശങ്ങൾ വെബ്സൈറ്റിൽ. ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സൈക്കിൾ അല്ലെങ്കിൽ സ്കൂട്ടർ/മോട്ടോർ സൈക്കിൾ ഓടിക്കാനറിയണം. പ്രായം: 18-40. 8.3.2021 തീയതിവെച്ചാണ് പ്രായം നിശ്ചയിക്കുക. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചും ഒ.ബി.സിക്ക് മൂന്നും വയസ്സിളവ്. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് വയസ്സിളവില്ല. ഭിന്നശേഷിക്കാർക്ക് 10 വയസ്സിളവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: നാലുമണിക്കൂർ-12,000 രൂപ. അഞ്ചുമണിക്കൂർ-14,500 രൂപ. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവക്: നാലുമണിക്കൂർ -10,000 രൂപ. അഞ്ചു മണിക്കൂർ-12,000 രൂപ. 100 രൂപ. വനിതകൾ/ട്രാൻസ്വുമൺ/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. അപേക്ഷിക്കാൻ വിശദവിവരങ്ങൾക്കായി www.appost.in/www.indiapost.gov.in എന്ന വെബ്സൈറ്റ് കാണുക. അവസാനതീയതി: ഏപ്രിൽ 7.

Home VACANCIES