കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്ബനിയുടെ കേരള ചിക്കന്‍ പദ്ധതിയില്‍ ഒഴിവുകളുണ്ട്. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് 70, ഓരോ ജില്ലയിലും അഞ്ചുവീതം ഒഴിവുണ്ട്. യോഗ്യത ബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, എംബിഎ അഭിലഷണീയം. ഉയര്‍ന്ന പ്രായം 30. ഫാം സൂപ്പര്‍ വൈസര്‍ 14 ഒഴിവുണ്ട്. കോട്ടയം 1, എറണാകുളം 1, തൃശൂര്‍ 2, പാലക്കാട് 2, കോഴിക്കോട് 3, കൊല്ലം 5 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പരിചയവും. കംപ്യൂട്ടര്‍ അറിയണം സ്വന്തമായി വാഹനവും ഡ്രൈവിങ് ലൈസന്സുമുണ്ടാകണം. ഉയര്‍ന്ന പ്രായം 30. ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ 28 ഒഴിവുണ്ട്. ഓരോ ജില്ലയിലും രണ്ട് വീതം ഒഴിവുകളാണുള്ളത്. യോഗ്യത പ്ലസ്ടു, ഉയര്‍ന്ന പ്രായം 35. പ്രൊഡക്ഷന്‍ മാനേജര്‍ 1 ഒഴിവുണ്ട്. യോഗ്യത ബിവിഎസ്സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, പൗള്‍ട്രി മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായം 35. എഴുത്ത്പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 27. വിശദവിവരത്തിന് www.keralachicken.org.

Home VACANCIES