കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ കണ്‍സ്ട്രക്ഷന്‍ ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്‌ട് എന്‍ജിനിയറെ നിയമിക്കുന്നു. സിവില്‍/ ആര്‍ക്കിടെക്ച്ചറല്‍ ശാഖയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളതും സിവില്‍ നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം പ്രൊജക്‌ട് മാനേജ്‌മെന്റില്‍ പ്രവൃത്തിപരിചയവും ഇ-ടെണ്ടറിംഗില്‍ പരിജ്ഞാനമുള്ളവരില്‍ നിന്നും വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 15നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍, എ.കെ.ജി നഗര്‍ റോഡ്, പേരൂര്‍ക്കട.പി.ഒ, തിരുവനന്തപുരം- 695005 എന്ന വിലാസത്തില്‍ ലഭിക്കണം. ഇ-മെയില്‍: [email protected]

Home VACANCIES