സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനുവരി 19ന് രാവിലെ 10.30ന് സൊസൈറ്റിയുടെ കരമന കുഞ്ചാലുമൂട്ടെ സംസ്ഥാന ഓഫീസിലാണ് ഇന്റര്‍വ്യൂ. രണ്ട് തസ്തികകളിലും താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറാകണം.
ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍ തസ്തികയില്‍ മൂന്ന് ഒഴിവുണ്ട് (മലപ്പുറം, ഇടുക്കി, തിരുവനന്തപുരം). ബിരുദം, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 23-45 വയസ്. ഓണറേറിയം പ്രതിമാസം 11,000 രൂപ. അഡീഷണല്‍ ടീച്ചര്‍ തസ്തികയിലും മൂന്ന് ഒഴിവാണുള്ളത് (മലപ്പുറം, ഇടുക്കി, തിരുവനന്തപുരം). ബിരുദമാണ് യോഗ്യത, പ്രായപരിധി 23-45 വയസ്. ഓണറേറിയം പ്രതിമാസം 9,000 രൂപ.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഇന്റര്‍വ്യൂവിന് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോണ്‍:0471-2348666. ഇ-മെയില്‍: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.

Home VACANCIES