കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ജനുവരി 14ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.
അറ്റന്റര്‍ – വനിതകള്‍ മാത്രം (എസ്‌എസ്‌എല്‍സി, മൂന്ന് വര്‍ഷമെങ്കിലും ഗവ.ആശുപത്രിയിലോ ഡിസ്‌പെന്‍സറിയിലോ എ ക്ലാസ് രജിസ്റ്റേര്‍ഡ് പ്രാക്ടീഷണറുടെ കീഴിലോ മരുന്നുകള്‍ കൈകാര്യം ചെയ്തിട്ടുള്ള പരിചയം), റെക്കോര്‍ഡ് കീപ്പര്‍ (അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെഡിക്കല്‍ ഡോക്യുമെന്റേഷനില്‍ ബിരുദം (ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണ)/ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നും മെഡിക്കല്‍ റെക്കോര്‍ഡ്‌സ് സയന്‍സിലുള്ള ഡിപ്ലോമ), ധോബി – വനിതകള്‍ മാത്രം (എസ് എസ് എല്‍ സി പാസ്/തത്തുല്യം) എന്നീ തസ്തികളിലാണ് ഒഴിവുകള്‍. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2801688.

Home VACANCIES