ബീഹാറിലെ ഗയയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ വിവിധ തസ്തികകളിലായി 85 ഒഴിവുണ്ട്. കേഡറ്റ് ഓര്‍ഡര്‍ലി 13, ഗ്രൗണ്ടസ്മാന് 3, ബാര്‍ബര്‍ 1, കാര്‍പന്റര്‍ 2, സിനിമ പ്രൊജക്ഷനിസ്റ്റ് ഡ, സിവില്‍ മോട്ടോര്‍ ഡ്രൈവര്‍(ഓര്‍ഡിനറി) 8, കുക്ക് 14, സൈക്കിള്‍ റിപ്പയര്‍ 3, ഇബിആര്‍ 1,ഗ്രൂം 2, ലബോറട്ടറി അറ്റന്‍ഡന്റ (ജനറല്‍) 1,ലൈബ്രറി അറ്റന്‍ഡന്റ് 1, മസാല്‍ച്ചി 2, എംടിഎസ് ചൗക്കിദാര്‍ 11, എംടിഎസ് ഗാര്‍ഡനര്‍ 3, എംടിഎസ് സഫായ്വാല 11, എംടിഎസ് മെസഞ്ചര്‍ 1, ഫോട്ടോസ്റ്റാറ്റ് ഓപറേറ്റര്‍ 1, സൂപ്പര്‍വൈസര്‍ പ്രിന്റിങ് പ്രസ് 1, ടെയ്ലര് 1, വാഷര്‍മാന്‍ 2 എന്നിങ്ങനെയാണ് ഒഴിവ്. ഗയയിലാണ് പരീക്ഷാകേന്ദ്രം. എഴുത്ത് പരീക്ഷയുടേയും ട്രേഡ് ടെസ്റ്റിലൂടെയുമാണ് തെരഞ്ഞെടുപ്പ് . തപാല്‍ വഴി അപേക്ഷിക്കണം . Commandant, Officer’s Training academy, Gaya (Bihar), Pin 823005 എന്ന വിലാസത്തിലേക്ക് അയക്കണം. രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റായോ അപേക്ഷിക്കണം . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 2.

Home VACANCIES