കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18 നും 50നുമിടയില്‍ പ്രായമുള്ളവരെ ഡയറക്ട് ഏജന്റായും 65 വയസില്‍ താഴെ പ്രായമുള്ള കേന്ദ്ര, സംസ്ഥാന സര്‍വീസില്‍ നിന്ന് വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ നമ്പറോടുകൂടിയ ബയോഡാറ്റയും വയസ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും [email protected] എന്ന ഇ.മെയിലില്‍ അയക്കണം. അവസാന തീയതി ഡിസംബര്‍ 2. ഫോണ്‍ 04952386166, 7907420624.

Home VACANCIES