സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബി.എഫ്.എസ്.സി ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/എം.എസ്.സി സുവോളജി. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹില്‍, കോഴിക്കോട്, പിന്‍ 673005 എന്ന വിലാസത്തില്‍ നവംബര്‍ ആറിനകം അപേക്ഷിക്കണം. ഫോണ്‍ 0495 – 2383780, ഇ മെയില്‍ : [email protected].

Home VACANCIES