വനിതാ-ശിശു വികസന വകുപ്പിന്റെ ബ്ലോക്ക്തല ന്യൂട്രിഷ്യന്‍ ആന്റ് പേരന്റ് ക്ലിനികില്‍ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ന്യൂട്രിഷ്യന്‍ /ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍/ ക്ലിനിക്കല്‍ ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്റെറ്റിക്‌സ് എം. എസ്.സി ആണ് യോഗ്യത. കഴിഞ്ഞ അഞ്ച് വര്‍ഷത്തിത്തിനുള്ളില്‍ ഡയറ്റ് കൗണ്‍സിലിംഗ്, ന്യൂട്രിഷ്യണല്‍ അസസ്‌മെന്റ്, പ്രഗ്‌നന്‍സി ആന്റ് ലാക്ടേഷന്‍ കൗണ്‍സലിംഗ്, തെറാപ്യൂട്ടിക് ഡയറ്റ് എന്നിവയില്‍ ഏതെങ്കിലും മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായ പരിധി 45. നിശ്ചിത മാതൃകയില്ലള്ള അപേക്ഷയും അനുബന്ധ രേഖകളും നവംബര്‍ നാലിന് വൈകുന്നേരം അഞ്ചിനകം ഐ.സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസില്‍ ലഭിക്കണം .ഫോണ്‍ 04812561677,85908 81069

Home VACANCIES