തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികളില്‍ അപേക്ഷ ക്ഷണിച്ചു. പത്താം തരം വിജയമാണ് വര്‍ക്കറുടെ യോഗ്യത. പത്താം തരം പാസ്സാകാത്തതാണ് ഹെല്‍പ്പറുടെ യോഗ്യത. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും മദ്ധ്യേ പ്രായമുളളവരാകണം അപേക്ഷകര്‍. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും കൊടകര ഐസിഡിഎസ് ഓഫീസില്‍ നിന്നറിയാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ നാല് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 04802757593.

Home VACANCIES