പെരിയയിലെ കാസര്‍കോട് ഗവ.പോളിടെക്‌നിക് കോളേജില്‍ ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് വിഭാഗത്തിന് നവംബര്‍ മൂന്നിന് രാവിലെ 10 നും ഗണിത വിഭാഗത്തിന് നവംബര്‍ നാലിന് രാവിലെ 10 നുമാണ് കൂടിക്കാഴ്ച. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 ന് രാവിലെ 11 നകം ബയോഡാറ്റ, നിയമിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന വിഭാഗം, മൊബൈല്‍ നമ്പര്‍ എന്നിവ [email protected] എന്ന ഇമെയിലേക്ക് അയച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ററര്‍ ചെയ്തവര്‍ക്ക് മാത്രമാണ് കൂടിക്കാഴ്ച്ചയില്‍പങ്കെടുക്കുവാന്‍ അവസരം. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995010202

Home VACANCIES