നാഷനല്‍ ആയുഷ് മിഷനില്‍ നിന്നും അനുവദിച്ചിട്ടുള്ള പഞ്ചകര്‍മ്മ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, അഗദതന്ത്ര സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എ.എം.എസ് ബിരുദം, എം.ഡി (പഞ്ചകര്‍മ്മ), (അഗദതന്ത്ര), ടി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ് കോപ്പി, ബയോഡാറ്റ, ഫോണ്‍ നമ്പര്‍ എന്നിവ [email protected] ലേക്ക് ഒക്‌ടോബര്‍ 27നകം അയക്കണം. ഫോണ്‍: 0483 2734852.

Home VACANCIES