നാഷണല്‍ ആയുഷ് മിഷന് ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ യോഗ ഡെമോണ്‍ട്രേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ ഡെമോണ്‍ട്രേറ്റര്‍ തസ്തികയിലേക്ക് ബി.എന്‍.വൈ.എസ്/എം.എസ്.സി(യോഗ)/എം.ഫില്‍(യോഗ)/സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷ യോഗ ഡിപ്ലോമയും ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ഒക്ടോബര്‍ 27ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ആയുര്‍വേദം) അറിയിച്ചു.

Home VACANCIES