എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ തസ്തികയില്‍ ഓപ്പണ്‍-അഞ്ച്, ഇറ്റിബി-ഒന്ന്, എസ്.സി-ഒന്ന്, മുസ്ലീം-ഒന്ന്, എല്‍.സി/ആംഗ്ലോ ഇന്‍ഡ്യന്‍-ഒന്ന്, ഒ.ബി.സി-ഒന്ന് വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത എഴുത്തും, വായനയും അറിഞ്ഞിരിക്കണം. കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍സ് 2010 നു കീഴില്‍ നല്‍കിയിട്ടുളള ഫസ്റ്റ് ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ് (സ്ത്രീകളും, ഭിന്നശേഷിക്കാരും അര്‍ഹരല്ല). വയസ് 2020 ജനുവരി ഒന്നിന് 18-37 വയസ് കവിയാന്‍ പാടുളളതല്ല. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്ബളം 732 (ദിവസവേതനം) യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 23-ന് മുമ്ബായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Home VACANCIES