നാഷണൽ സർവീസ് സ്കീം -തിരുവനന്തപുരം ജില്ലയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൻ കിഴിലുള്ള ജില്ലാ നെഹ്‌റു യുവ കേന്ദ്ര ഇന്റേൺഷിപ് പരിപാടി നടപ്പിലാക്കുന്നു. ബിരുദ – ബിരുദാനന്തര വിദ്യാർത്ഥികൾക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന വിവിധ സ്കീമുകൾ, സന്നദ്ധ സേവനം, വ്യക്തിത്വ വികസനം, നേതൃത്വ പാടവം, സ്വയം തൊഴിൽ സംരഭങ്ങൾ എന്നിവയെക്കുറിച്ച് യുവജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. 30 ദിവസത്തെ വേർച്വൽ ഇന്റെൺഷിപ്പിൽ ഫീൽഡ് വർക്കുകളും ഉണ്ടാകും. ഇന്റെൺഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഒക്ടോബർ 15 മുതൽ പരിശീലനം ആരംഭിക്കും. താത്പര്യമുള്ളവർ 9400598000 എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ഒക്ടോബർ 10 ന് മുൻപായി ബയോഡാറ്റ അയക്കുക.

Home NEWS AND EVENTS