Prof. G.S. Sree Kiran
Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

 

 

“സ്വന്തം കഴിവിൽ ഉറച്ചു വിശ്വസിച്ചിരുന്ന, വിജയിച്ചു കാണിച്ചു തന്ന ഒരാൾ മരിക്കുന്നതിനു തൊട്ടു മുൻപ് പറഞ്ഞ അവസാന വാക്കുകൾ ആണ്! തോറ്റു കൊടുക്കാൻ മനസ്സില്ല എങ്കിൽ ബാക്കി വായിക്കുക! അവസാനം ഒരു ചെറിയ ടെസ്റ്റ് കൂടി ഉണ്ട്.”

എന്തിലും നമുക്ക് വിജയിക്കണമെങ്കിൽ നമുക്ക് ഏറ്റവും വേണ്ട ഒന്നാണ് സെൽഫ് എഫിക്കസി! സെൽഫ് കോൺഫിഡൻസ്, സെൽഫ് എസ്‌റ്റീം ഒക്കെ പലപ്പോഴായി കേട്ടിട്ടുണ്ടാവും! ഇതിൽ ഒക്കെ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ് എന്ന് എന്നോട് ചോദിച്ചാൽ, ഞാൻ പറയും സെൽഫ് എഫിക്കസി ആണെന്ന്!

സിംപിൾ ആയി പറഞാൽ ഒരു കാര്യം നേടാൻ ഉള്ള നമ്മുടെ കഴിവിൽ നമുക്ക് തന്നെ ഉള്ള ഉറച്ച വിശ്വാസം! സെൽഫ് കോൺഫിഡൻസ് എന്ന് പറയുന്നത് നമുക്ക് Generic ആയുള്ള ഒരു ഫീലിംഗ് ആണ്. എന്നാൽ സെൽഫ് എഫിക്കസി എന്നത് ഒരു നിശ്ചിത ഗോൾ അല്ലെങ്കിൽ ടാസ്ക്കുമായി ബന്ധപ്പെട്ടതാണ്. ഉദാഹരണം പറഞ്ഞാൽ Weight Loss, ഭക്ഷണം നിയന്ത്രിക്കുക, ഒരു പരീക്ഷയിൽ അല്ലെങ്കിൽ ഇന്റർവ്യൂവിൽ വിജയിക്കുക തുടങ്ങിയ എന്തിലും നമ്മുടെ വിജയം നിർണയിക്കുന്നത് സെൽഫ് എഫിക്കസി ആണ്. അതുപോലെ പരാജയത്തിൽ നിന്ന് എഴുന്നേറ്റ് വരുന്നതും നല്ല സെൽഫ് എഫിക്കസി ഉളളവർ ആണ്.

ലോകം കണ്ട ഏറ്റവും നല്ല ബിസിനസ്കാരനായ സ്റ്റീവ് ജോബ്സ്, പഠിച്ചത് ബിസിനസ്സോ, കംപ്യുട്ടറോ ആയിരുന്നില്ല. പഠിച്ചത് Creative, Calligraphy പോലുള്ള കുറച്ചു കാര്യങ്ങളായിരുന്നു. സ്വന്തം കഴിവിൽ വിശ്വസിച്ചു കൂട്ടുകാരൻ സ്റ്റീവ് വോസ്നിയാക്ക്‌ ന്റെ കൂടെ തുടങ്ങിയ ആപ്പിളിൽ നിന്നും ഇടക്ക് വെച്ച് അദ്ദേഹത്തിന് പടി ഇറങ്ങേണ്ടി വന്നു, അദ്ദേഹം വളർത്തി കൊണ്ട് വന്നവർ തന്നെ ഇറക്കി എന്നും പറയാം.

Steve Jobs
Steve Jobs, Image Credits: toolshero.com

അതിൽ സങ്കടപ്പെട്ടു വീട്ടിൽ ഇരിക്കുന്നതിന് പകരം അദ്ദേഹം ചിന്തിച്ചത് ആപ്പിൾ പോലെ ഒരു കമ്പനി തുടങ്ങാൻ എനിക്ക് കഴിഞ്ഞു എങ്കിൽ, എനിക്കത് ഇനിയും സാധിക്കും എന്നായിരുന്നു. അങ്ങനെ NeXT എന്ന കമ്പനി തുടങ്ങി, പിന്നീട് 400 മില്ല്യൻ ഡോളർ നു‌ മേലെ നൽകി ആപ്പിള് തന്നെ അത് വാങ്ങി. അതുപോലെ അദ്ദേഹം വാങ്ങി, പുനർ നിർമിച്ച കമ്പനി ആണ് പിക്സാർ ആനിമേഷൻ. ടോയ് സ്റ്റോറി, ലയൺ കിംഗ് തുടങ്ങി അനേകം ആനിമേഷൻ സിനിമകൾ പിക്സാറിൻ്റെ സംഭാവനയാണ്. പിന്നീട് ഡിസ്നി ഇത് വാങ്ങി! ഇതിനിടയ്ക്ക് ആപ്പിൾ അദ്ദേഹത്തെ കയ്യും കാലും പിടിച്ച് തിരിച്ചു കൊണ്ട് പോയി. പിന്നീട് അദ്ദേഹം ആപ്പിളിൽ ചരിത്രം തന്നെ രചിച്ചു. ആപ്പിളിന്റെ ഷെയർ മാർക്കറ്റ് വാല്യു കുറയാതിരിക്കാൻ അദ്ദേഹത്തിന്റെ അസുഖ വിവരം വരെ അവർ മറച്ചു വെച്ചു. മരണ കിടക്കയിൽ വെച്ച് സ്വന്തം സഹോദരിയെയും, ഭാര്യയെയും കുട്ടികളെയും നോക്കി തന്റെ ജീവിതം മുഴുവൻ മുന്നിൽ കണ്ട് മരിക്കുന്നതിനു തൊട്ടു മുൻപ് ഒരു വിജയേതാവിനെ പോലെ അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് Oh wow! Oh wow!

സെൽഫ് എഫിക്കസി എങ്ങനെ കൂട്ടാം?
  1. ഇത് കൂട്ടാൻ ഉള്ള ഒന്നാമത്തെ പടി സെൽഫ് റഗുലേഷൻ ആണ്. അതായത്, നമ്മുടെ ചിന്തയെയും, വികാരത്തെയും പ്രവർത്തിയെയും ഒരു കാര്യം നേടിയെടുക്കാൻ വേണ്ടി ഫോക്കസ് ചെയ്യിക്കുക. പലപ്പോഴും നമ്മൾ പോരാടുന്നത് നമ്മുടെ ചിന്തകളോടാണ്. Probably the heaviest thing we ever carry is our thought! നമ്മൾ രാത്രിയിൽ ഇരുട്ടിനെ ഭയപ്പെടുന്നത്, അതിൽ പതിയിരിക്കുന്ന നമുക്ക് കാണാൻ പറ്റാത്ത എന്തോ ഒരു uncertainty യെ ആണ്. ഇരുട്ടിനെയല്ല. അപ്പോൾ, ഈ ചിന്തകളെ ഒക്കെ ഒന്ന് regulate ചെയ്യണം.
  2. നമ്മെ നിയന്ത്രിക്കുന്നത് (locus of control) ആന്തരികം (internal) അല്ലേൽ ബാഹ്യമായ (external) കാര്യങ്ങളാണോ? അതായത്, ഒരു തിരിച്ചടി വരുമ്പോൾ നമ്മൾ ഉടനെ ബാക്കി ഉള്ളവരെയൊ, അതോ സാഹചര്യങ്ങളെയൊക്കെ ആണോ പഴിക്കുക അതോ നമുക്ക് സ്വയം ഉള്ളിലേക്ക് നോക്കാൻ ഉള്ള ഒരു അവസരം ആയിട്ടാണോ അത് എടുക്കുക? ഇതിൽ ഇന്റേണൽ locus of control (ആന്തരിക നിയന്ത്രണ ബിന്ദു) കൂടുതൽ ഉള്ളവർക്ക് സെൽഫ് എഫിക്കസി കൂടുതൽ ആയിരിക്കും!
  3. ചെറിയ ചെറിയ ഗോളുകൾ സെറ്റ് ചെയ്യുക. ഒരു Weight Loss ശ്രമം, അഡിക്ഷൻ മാറ്റുവാൻ ഉള്ള ശ്രമം, പരീക്ഷയിൽ നല്ല മാർക്ക് വാങ്ങുവാൻ ഉള്ള ശ്രമം എന്നിങ്ങനെ. Personal Development ഗോളുകൾ സെറ്റ് ചെയ്യുമ്പോൾ അതിനു വ്യക്തമായ മൈൽ സ്റ്റോണുകൾ വെക്കുക. ഓരോ മൈൽ സ്റ്റോൺ എത്തുമ്പോഴും ഒന്ന് സ്വയം അഭിനന്ദിക്കുകയും ചെയ്യുക! Self Appreciation is Very Important!

നിങ്ങളുടെ സെൽഫ് എഫിക്കസി ലെവൽ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കുന്നോ? (Adapted from Positive Psychology)
താഴെ ഉള്ള പത്തു സ്റ്റേറ്റുമെൻ്റുകൾക്ക് നിങ്ങളുടെ ഉത്തരം നൽകുക. നിങ്ങളെ സംബന്ധിച്ച് ഏറ്റവും ശരിയായത് (4 മാർക്ക്), അൽപ്പമൊക്കെ ശരിയായത് (3മാർക്ക്), തെറ്റായത് (2 മാർക്ക്), തീർത്തും തെറ്റായതു (1 മാർക്ക്) എന്നിങ്ങനെ ഒന്ന് അടയാള പെടുത്തൂ!
  1. എത്ര വിഷമ സമയം വന്നാലും എനിക്ക് ശ്രമിച്ചാൽ അത് മാറ്റി എടുക്കാം എന്ന വിശ്വാസം ഉണ്ട്.
  2. ആരെങ്കിലും എന്നെ എതിർത്താലും ഞാൻ ആഗ്രഹിച്ചത് നേടി എടുക്കുന്നതിൽ നിന്ന് പുറകോട്ടു പോകാറില്ല.
  3. എന്റെ ലക്ഷ്യത്തിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് എനിക്ക് നേടാനാകും.
  4. പല അവിചാരിത സംഭവങ്ങളിലും എനിക്ക് മന:സാന്നിദ്ധ്യത്തോടെ പെരുമാറാൻ സാധിക്കുന്നുണ്ട്.
  5. എന്ത് അവിചാരിത സംഭവങ്ങൾ വന്നാലും സമചിത്തത യോടെ നേരിടാൻ ഞാൻ തയ്യാറാണ്.
  6. എന്ത് പ്രശ്നം വന്നാലും എന്റെ കഴിവ് കൊണ്ട് എനിക്കത് തരണം ചെയ്യാൻ സാധിക്കും.
  7. പ്രശ്നം വരുമ്പോൾ വലിയ ടെൻഷൻ അടിക്കാതെ ശാന്തമായിരുന്ന് ചിന്തിക്കാൻ എനിക്ക് സാധിക്കാറുണ്ട്.
  8. ഒരു പ്രശ്നം വരുമ്പോൾ അതിന്റെ എല്ലാവിധ ആംഗിൾ കളും ഞാൻ ചിന്തിക്കാറുണ്ട്, അതോടൊപ്പം പല രീതിയിൽ ഉള്ള പരിഹാരങ്ങളും.
  9. ഒരു പ്രശ്നം വന്നാൽ ഞാൻ അത് എങ്ങനെ സംഭവിച്ചു എന്ന് ഒരു പാട് ചിന്തിക്കാതെ, ഇത് എങ്ങനെ പരിഹരിക്കാം എന്നാണ് ചിന്തിക്കാറ്.
  10. ഒരു തിരിച്ചടി നേരിട്ടാൽ കൂടെയുള്ളവരേയോ, സാഹചര്യങളേയൊ പഴിക്കുന്നത്തിന് പകരം, ഞാൻ സ്വയം വിശകലനം ചെയ്യുകയാണ് പതിവ്.

ഇത് സത്യ സന്ധമായി ഉത്തരം കൊടുത്താൽ നിങ്ങളുടെ സെൽഫ് എഫിക്കസി സ്കോർ കിട്ടും, ഇത് പത്തിനും നാൽപ്പതിനും ഇടയിൽ ആയിരിക്കും, സ്കോർ കൂടുതൽ ആണെങ്കിൽ നിങ്ങളുടെ വന്നുയത്തിലേക്കുള്ള ദൂരം കുറവാണ്!

റഫറൻസ്: പോസിറ്റിവ് സൈക്കോളജി, ജേണൽ ഓഫ് Cognitive Behavioural Therapy

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!