പഞ്ചാബ് നാഷണൽ ബാങ്ക് 535 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ തസ്തികയിൽ 445, സീനിയർ മാനേജർ തസ്തികയിൽ 90 ഒഴിവുകളാണുള്ളത്. ഓൺലൈൻ പരീക്ഷയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. മാനേജർ(റിസ്ക്), മാനേജർ(ക്രെഡിറ്റ്), മാനേജർ(ട്രഷറി), മാനേജർ(ലോ), മാനേജർ(ആർക്കിടെക്റ്റ്), മാനേജർ(സിവിൽ), മാനേജർ(എച്ച്ആർ), സീനിയർ മാനേജർ(ക്രെഡിറ്റ്), സീനിയർ മാനേജർ(റിസ്ക്), സീനിയർ മാനേജർ(ഇക്കണോമിക്സ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.pnbindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 29.

Home VACANCIES