നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്കൃത വിഷയത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്, പിഎസ് സി എം എഫ് ഉള്ളവർക്ക് അപേക്ഷിക്കാം. കോളേജുകളിലെ അധ്യാപന പരിചയം അഭിലക്ഷണീയം. അപേക്ഷകൾ കൊല്ലം മേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് ലക്ച്ചർ പാനലിൽ ഉള്ളവർ ആയിരിക്കണം. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 10 30 ന് ആരംഭിക്കുന്നതാണ്.

Home VACANCIES