എറണാകുളം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന അടിയന്തര രാത്രികാല വെറ്റിനറി സേവനം പദ്ധതിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്. പറവൂർ, കോതമംഗലം, മുളന്തുരുത്തി, മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും കൊച്ചി കോർപ്പറേഷനുകളിലും ആണ് നിയമനം. രാത്രി സമയങ്ങളിൽ മൃഗചികിത്സ സേവനങ്ങൾ എത്തിക്കുന്ന ഡോക്ടർമാരെ സഹായിക്കുകയാണ് ജോലി. വൈകുന്നേരം ആറുമണി മുതൽ രാവിലെ 8:00 വരെയാണ് ജോലിസമയം. കൂടുതൽ വിവരങ്ങൾക്ക് 0484-2360648 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Home VACANCIES