കംബൈൻഡ് ഡിഫെൻസ് സെർവീസസ് പരീക്ഷ 2020 ലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ് പരീക്ഷ നടത്തുന്നത്. ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി, ഡെഹ്റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഹൈദരാബാദിലെ ഇന്ത്യൻ എയർഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേർസ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 344 ഒഴിവുകളാണുള്ളത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പരീക്ഷാകേന്ദ്രങ്ങൾ ഉള്ളത്. കൂടുതൽ വിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്റ്റ് 25. upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

Home VACANCIES