കണ്ണൂർ ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (582/17) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബര്‍ 19, 20 തീയതികളില്‍ മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്പോട്സ് ഗ്രൗണ്ടില്‍ രാവിലെ ആറ് മണി മുതല്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റും അസ്സല് തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം. ഇതു സംബന്ധിച്ച എസ് എം എസ് പ്രൊഫൈല്‍ മെസേജ് എന്നിവ ലഭിക്കാത്തവര്‍ ഡിസംബര്‍ 17 നകം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700482.

Home VACANCIES