കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ വിഭാഗങ്ങളിൽ അഡ്ഹോക്ക് ഫാക്കൽറ്റി അവസരം. 11 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മാത്തമാറ്റിക്സ്, സ്കൂൾ ഓഫ് ബയോടെക്നോളജി എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nitc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 10ന് രാവിലെ 9 മണിക്ക് അഭിമുഖം നടത്തുന്നതാണ്.

Home VACANCIES