തിരുവനന്തപുരത്തെ വലിയ മലയിൽ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 9 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ റിസർച്ച് ഫെലോ, ജൂനിയർ പ്രൊജക്റ്റ് ഫെലോ, ജൂനിയർ റിസർച്ച് ഫെലോ, സീനിയർ പ്രൊജക്റ്റ് ഫെലോ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കുന്നതിനും www.iist.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 12.

Home VACANCIES