കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജൂൺ ഒന്ന് മുതലാരംഭിക്കുന്ന എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II സപ്ലിമെന്ററി പരീക്ഷക്ക് 2023 മെയ് 5 മുതൽ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി മെയ് 17 വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി മെയ് 19 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
