ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ നിയമ സർവകലാശാലകളുടെ അക്രെഡിറ്റേഷനെ കുറിച്ച് ദ്വിദിന ശില്പശാല നടത്തി. വൈസ് ചാൻസലർ ഡോ കെ സി സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നാഗ്പൂർ നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ വിജേന്ദ്രകുമാർ , ബോംബെ നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ ദിലീപ് യുക്കായി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

കൊച്ചി സർവകലാശാല സീനിയർ പ്രൊഫസർമാരായ ഡോ കെ ഗിരീഷ്കുമാർ, ഡോ എം ഭാസി, കേരള സർവകലാശാല ഡീൻ ഡോ സൈമൺ തട്ടിൽ, രാജഗിരി സോഷ്യൽ സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ ബിനോയ് ജോസഫ്, നുവാൽസ് പ്രൊഫസർ ഡോ മിനി എസ്, അസോസിയേറ്റ് പ്രൊഫസർമാരായ ഡോ അനിൽ ആർ നായർ, ഡോ ഷീബ എസ് ധർ, രജിസ്ട്രാർ മഹാദേവ് എം ജി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.