കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ എസ്.സി /എസ്.ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സെപ്തംബർ 28 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്നവർ സെപ്തംബർ 26 ന് 5 മണിക്ക് മുൻപായി അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും സ്പോട്ട് അഡ്മിഷന് അവസരമുണ്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2715261, 0497 2715284, 7356948230
