മഹാത്മഗാന്ധി സർവ്വകലാശാല പുതുതായി ആരംഭിച്ച എം.ടെക് കോഴ്സുകളായ നാനോസയൻസ് ആന്റ് നാനോ ടെക്നോളജി, എനർജി സയൻസ് ആന്റ് ടെക്നോളജി, അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് എന്നിവയിൽ സീറ്റുകൾ ഒഴിവുണ്ട്. കെമിക്കൽ/ മെക്കാനിക്കൽ/ പോളിമർ / റബ്ബർ / നാനോടെക്നോളജി/ സിവിൽ/ ഇ.ഇ.ഇ. തുടങ്ങിയ ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിംഗ് ബിരുദമോ, എം.എസ്.സി ബിരുദമോ ആണ് യോഗ്യത. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10 മണിക്ക് സർവ്വകലാശാലയിൽ എത്തുക. കൂടുതൽ വിവരങ്ങൾക്ക് 7736997254 എന്ന ഫോൺ നമ്പറിലോ [email protected] എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടുക.
