കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ എം.ജി കോളജ്- ഇരിട്ടി, പി.ആർ.എൻ.എസ്.എസ് കോളജ്- മട്ടന്നൂർ, എസ്.ഇ.എസ്. കോളജ്- ശ്രീകണ്ഠാപുരം, നിർമലഗിരി കോളജ്-കൂത്തുപറമ്പ് എന്നീ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത്, മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (എസ്.ഡി.ഇ- റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എല്ലാ പ്രോഗ്രാമുകളുടെയും ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) ആഗസ്ത് 30 ന് രാവിലെ 10.30 മുതൽ 2.30 വരെ, വിദൂര വിദ്യാഭ്യാസ വിഭാഗം പഠന കേന്ദ്രമായ ഇരിട്ടി എം.ജി കോളേജിൽ വച്ച് വിതരണം ചെയ്യുന്നു. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ്/ സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സഹിതം നേരിട്ട് ഹാജരാകണം.
