-
ബജ കോളേജ്, മാടായി കോപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലെ അസിസ്റ്റൻറ് പ്രൊഫസർമാരുടെ നിയമനങ്ങൾ അംഗീകരിച്ചു.
-
വിവിധ കോളേജുകളിലെ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലെ സ്ഥാനക്കയറ്റം അംഗീകരിച്ചു.
-
ഗവ. കോളേജ് തലശ്ശേരി, പയ്യന്നൂർ കോളേജ്, പാറാൽ അറബിക് കോളേജ് എന്നിവിടങ്ങളിലെ വിവിധ പ്രോഗ്രാമുകൾക്ക് സ്ഥിരം അംഗീകാരം നൽകി.
-
13 പേർക്ക് ഡോക്ടറൽ ബിരുദം നൽകാൻ തീരുമാനിച്ചു.
-
മാനന്തവാടി മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ഗവേഷണ കേന്ദ്രം അനുവദിക്കാൻ തീരുമാനിച്ചു.
-
ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വിഭാഗത്തിൽ പഠനം നിർത്തേണ്ടിവന്നവർക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന തുടർപഠനത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കും.
-
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2021-22 വർഷത്തെ സർവകലാശാലയുടെ ഓഡിറ്റ് റിപ്പോർട്ട് അംഗീകരിച്ചു.
-
ഓൺലൈൻ ചോദ്യബാങ്കുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഭേദഗതി അംഗീകരിച്ചു.
-
കുഞ്ഞഹമ്മദ് മുസലിയാർ മെമ്മോറിയൽ ട്രസ്റ്റിന് കാസർഗോഡ് കുനിയയിൽ കോളേജ് സ്ഥാപിക്കുന്നതായി ഗവൺമെന്റിലേക്ക് ശുപാർശ സമർപ്പിക്കും.
-
2022-23 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് സീറ്റ് വർദ്ധനവിന് കോളേജുകളിൽ നിന്നും അപേക്ഷ സ്വീകരിക്കും.
