കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ: പി. കെ രാജൻ മെമ്മോറിയൽ നീലേശ്വരം ക്യാമ്പസിൽ പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ആഗസ്ത് 19 വൈകീട്ട് 5 മണിവരെ വരെ നീട്ടിയിരിക്കുന്നു. ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീ 1000/- രൂപയാണ്. എസ്.സി./ എസ്.ടി/ PWBD വിഭാഗങ്ങൾക്ക് ഇത് 350/- രൂപയാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) ലഭ്യമാണ്.
