ദളിത് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും നാസിക്കിലെ വൈ സി എം സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മുന്‍ ഡയറക്ടറുമായ ഡോ. ശരണ്‍കുമാര്‍ ലിംബാളെ 26ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ അക്കാദമിക സമൂഹത്തെ അഭിസംബോധന ചെയ്യുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. കാലടി മുഖ്യ ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ‘ദളിത് വ്യക്തിത്വം: ഇന്നലെ ഇന്ന്’ എന്ന വിഷയത്തില്‍ ഡോ. ശരണ്‍കുമാര്‍ ലിംബാളെ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. വൈസ് ചാസലര്‍ പ്രൊഫ. എം. വി. നാരായണന്, ഡോ. ശരണ്‍കുമാര്‍ ലിംബാളെയെ ആദരിക്കും. ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. കെ. ശ്രീലത ചടങ്ങിൽ അധ്യക്ഷയായിരിക്കും. പ്രൊഫ. ചിത്ര പി., ഡോ. അച്ചുതാനന്ദ് മിശ്ര എന്നിവര്‍ പ്രസംഗിക്കും.
