കൊച്ചിയിലെ നുവാൽസിൽ പഞ്ചവത്സര ബി എ എൽ എൽ ബി, ഏകവർഷ എൽ എൽ എം സീറ്റുകളിൽ ഒഴിവ് വന്നേക്കാവുന്ന സീറ്റുകളിലേക്കു പരിഗണിഗണിക്കപ്പെടുന്നതിനു വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ദേശീയ നിയമ പൊതുപ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ പേര് വന്നവരായിരിക്കണം അപേക്ഷകർ. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും നുവാൽസ് വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. ജൂലൈ 26 വൈകീട്ട് മൂന്ന് വരെ ലഭിക്കുന്ന അപേക്ഷകളേ പരിഗണിക്കുകയുള്ളൂ. റാങ്ക് ലിസ്റ്റിലെ മെറിറ്റ് നോക്കിയാവും അപേക്ഷകൾ പരിഗണിക്കുക. അഞ്ചാം അലോട്ട്മെന്റ് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഒഴിവു വന്നേക്കാവുന്ന സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. www.nuals.ac.in എന്ന വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ഉണ്ട്.
