നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 12.07.2022 മുതൽ 15.07.2022 വരെ പിഴയില്ലാതെയും 18.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 21.07.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2016 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
