കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 മേയിൽ നടത്തിയ രണ്ടാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ജൂലൈ പത്തിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
