കണ്ണൂർ യൂനിവേഴ്സിറ്റി ഇന്സ്ടിട്യൂഷൻ ഇന്നൊവേഷൻ കൗൺസിലും (ഐ.ഐ.സി.), മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ കീഴിലുള്ള ഇന്നൊവേഷൻ സെല്ലും, എ.ഐ.സി.ടി.ഇ. യും (ന്യൂ ഡൽഹി ) സംയുക്തമായി സംഘടിപ്പിക്കുന്ന ഇമ്പാക്ട് ലെക്ചർ സീരീസ് 2022 പ്രൊ വൈസ് ചാൻസലർ പ്രൊഫ. സാബു അബ്ദുൽഹമീദ് ഉൽഘടനം ചെയ്തു. അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടെയും ഇടയിൽ ഇന്നൊവേഷൻ, സംരംഭകത്വം, ഗവേഷണം, കൺസൾട്ടൻസി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂലൈ 2, 12 തിയ്യതികളിൽ വിദഗ്ധർ ഓൺലൈൻ ക്ലാസ്സ് എടുക്കുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നായി 300 ഓളം പേർ പ്രോഗ്രാമിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. ഐ. ഐ. സി. പ്രസിഡന്റ് ഡോ. സൂരജ് എം ബഷീർ, യൂണിവേഴ്സിറ്റി എന്റർപ്രണര്‍ഷിപ് കോഓർഡിനേറ്റർ പ്രൊഫ. യൂ. ഫൈസൽ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. നിസ ജയിംസ് എന്നിവർ സംസാരിച്ചു.
