പ്രവാസികൾ ഏറെയുള്ള ഖത്തറിൽ എം.ജി പഠനകേന്ദ്രം വരുന്നു. പ്രവാസികളുടെയും ഖത്തർ ഭരണകൂടത്തിന്റെയും അഭ്യർഥന മാനിച്ച് യു.ജി.സിയുടെയും സംസ്ഥാന സർക്കാറിന്റെയും അനുമതിയോടെയാണ് ഖത്തറിൽ കാമ്പസ് തുടങ്ങുന്നത്. ഇതുസംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കും. എം.ജിയെ കൂടാതെ പുണെ സർവകലാശാലയെ മാത്രമാണ് അവിടെ കാമ്പസ് തുടങ്ങാൻ ഖത്തർ ഭരണകൂടം പരിഗണിച്ചത്.

Home NEWS AND EVENTS