കൊച്ചിയിലെ നിയമ സര്‍വകലാശാലയായ നുവാല്‍സ് ആരംഭിക്കുന്ന എക്‌സിക്യൂട്ടീവ് എല്‍എല്‍എം പ്രോഗ്രാമിന് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. ആകെയുള്ള 15 സീറ്റില്‍ ന്യായാധിപര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കായി 35 ശതമാനം വീതവും പൊതുമേഖലയിലുള്ള നിയമ ഉദ്യോഗസ്ഥര്‍ക്ക് 20 ശതമാനവും സ്വകാര്യ മേഖലയിലുള്ള നിയമ ഉദ്യോഗസ്ഥര്‍ക്ക് 10 ശതമാനവും സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്.
കേരള സര്‍ക്കാറിന്റെ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. ഹൈക്കോടതിയുടെ വെക്കേഷന്‍ കാലവും പൊതു അവധി ദിവസങ്ങളും ആയിരിക്കും മുഴുവന്‍ ദിന ക്ലാസ്സുകള്‍ക്കായി വിനിയോഗിക്കുക. ചുരുക്കം ചില പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് 6 മണിക്ക് ശേഷം ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.
ഈ വര്‍ഷം ചേരുന്ന ബാച്ചിന് ഭരണഘടനാനിയമം ആയിരിക്കും സ്‌പെഷ്യലൈസേഷന്‍. വിവിധ തലങ്ങളില്‍ നിയമം കൈകാര്യം ചെയ്തു പരിചയമുള്ളവരെ ഉദ്ദേശിച്ചു നടത്തുന്ന എക്‌സി. എല്‍എല്‍എമ്മിന് അതിനനനുസരിച്ചു രൂപപ്പെടുത്തിയ ബോധന തന്ത്രമായിരിക്കും സ്വീകരിക്കുന്നത്. മാര്‍ച്ച 26 നു നടത്തുന്ന പ്രവേശനപരീക്ഷയുടെ മാര്‍ക്കിന്റെയും പ്രവര്‍ത്തന പരിചയ കാലയളവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും നിയമം കൈകാര്യം ചെയ്തു പ്രവൃത്തി പരിചയമുള്ളവര്‍ക്കേ പ്രവേശനത്തിന് യോഗ്യതയുള്ളു.
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://www.nuals.ac.in/ . ഫോണ്‍ : 9446899006
വായിക്കാം: വിവരാവകാശ നിയമം എന്തിന് ?