ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) കൊല്‍ക്കത്ത (IIM Calcutta), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.) (ISI), ഖരഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ. ടി.) (IIT Kharagpur)എന്നിവ ചേര്‍ന്നു നടത്തുന്ന രണ്ടുവര്‍ഷ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്സി (പി.ജി.ഡി.ബി.എ.) (Full time residential PG Diploma in Business Analytics – PGDBA) ന് അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ മൂന്നുസ്ഥാപനങ്ങളിലും ആറുമാസംവീതം ചെലവഴിക്കണം.

ഐ.ഐ.എം., മാനേജ്മെന്റിന്റെ ഫങ്ഷണല്‍ മേഖലകളിലെ അനലറ്റിക്സിന്റെ പ്രാധാന്യവും (application of analytics in functional areas) ഐ.എസ്.ഐ., അനലറ്റിക്സിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ മെഷിന് ലേണിങ് തത്ത്വങ്ങളും (statistical and machine learning theories for analytics) ഐ.ഐ. ടി., അനലറ്റിക്സിന്റെ സാങ്കേതികവശങ്ങളും (technology aspects of analytics) കൈകാര്യംചെയ്യും.
അപേക്ഷകര്‍ക്ക് ബി.ഇ., ബി.ടെക്., എം.എസ്സി., എം.കോം. (BE, B.Tech., M.Sc., M.Com.) പോലെയുള്ള ഒരു യു.ജി./പി.ജി. ബിരുദം വേണം. 10+2+4 ബി.എസ്സി.; ബി.കോം.+സി.എ. (ഇന്റര്‍+ഫൈനല്‍); 10+2+3 എന്‍ജിനിയറിങ് ഡിപ്ലോമ + ലാറ്ററല്‍ എന്‍ട്രി ബി.ഇ./ബി.ടെക്. (3 വര്‍ഷം) തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാപ്രോഗ്രാമില്‍ 60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം)/6.5 (6.0) സി.ജി.പി.എ. വേണം. യോഗ്യതാകോഴ്സ് അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും താത്കാലികമായി അപേക്ഷിക്കാം. കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ മാര്‍ച്ച് 27ന് നടക്കും. അപേക്ഷ www.pgdba.iitkgp.ac.in/ വഴി ഫെബ്രുവരി 15 വരെ നല്‍കാം.
വായിക്കാം: ലിപികൾ കൊണ്ട് ചിത്രങ്ങൾ വരക്കാം, കലിഗ്രഫി പഠിക്കാം